Home Local News മരം മുറിയ്ക്കുന്നതിനിടെ ശിഖരം തലയില്‍ ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

മരം മുറിയ്ക്കുന്നതിനിടെ ശിഖരം തലയില്‍ ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

0
മരം മുറിയ്ക്കുന്നതിനിടെ ശിഖരം തലയില്‍ ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

നിലമ്പൂര്‍: മരം മുറിയ്ക്കുന്നതിനിടെ ശിഖരം തലയിലേക്ക് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മരംമുറി തൊഴിലാളിയായ അകമ്പാടം ആനപ്പാറ കളത്തിങ്ങല്‍തൊടി അബ്ദുള്‍ നാസര്‍ (54) ആണ് മരിച്ചത്. അകമ്പാടം നമ്പൂരിപ്പൊട്ടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ റബ്ബര്‍മരം മുറിയ്ക്കുന്നതിനിടെ രാവിലെയായിരുന്നു അപകടം.

അപകടം നടന്നയുടന്‍ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ, മക്കള്‍: റിന്‍ഷാദ്, അര്‍ഷാദ്, റിന്‍ഷ. മരുമകന്‍: ജാബിറലി.

LEAVE A REPLY

Please enter your comment!
Please enter your name here