Home News മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍; ഒരേക്കര്‍ റബ്ബര്‍ തോട്ടം ഒലിച്ചുപോയി, ഗതാഗത തടസ്സം

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍; ഒരേക്കര്‍ റബ്ബര്‍ തോട്ടം ഒലിച്ചുപോയി, ഗതാഗത തടസ്സം

0
മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍; ഒരേക്കര്‍ റബ്ബര്‍ തോട്ടം ഒലിച്ചുപോയി, ഗതാഗത തടസ്സം

മലപ്പുറം: ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം. ഒരേക്കറോളം വരുന്ന റബ്ബര്‍ തോട്ടം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇന്നു പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

ജില്ലയില്‍ ആകെ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. പ്രദേശത്തും കനത്ത മഴയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് താമസക്കാരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ സമീപത്തെ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. അതേസമയം ഉരുള്‍പൊട്ടി കല്ലും മണ്ണും മറ്റും വീണ് പ്രദേശത്ത് റോഡ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here