Home News കനത്ത മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ വീണ്ടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കനത്ത മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ വീണ്ടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

0
കനത്ത മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ വീണ്ടും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാടിനും സമീപപ്രദേശങ്ങള്‍ക്ക് മുകളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുകയാണ്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ വെളളിയാഴ്ച വരെ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here