Home News പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്

0
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്. മൂന്ന് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ആദ്യ മൂന്ന് അലോട്ട്‌മെന്റുകളും 25-ാം തീയതിയ്ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു.

ഇന്ന് വിജ്ഞാപനവും ഒഴിവുകളും പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ പുതുക്കി നല്‍കാം. വിശദമായ പരിശോധനകള്‍ക്ക് ശേഷം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ 30-നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷവും പ്രവേശനം നേടാത്ത 32,469 വിദ്യാര്‍ത്ഥികളുണ്ട്. മെറിറ്റ് സീറ്റില്‍ നിന്ന് കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് മാറുന്നത് വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here