ജയ്പ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പൂര്‍ ശാഖയില്‍ വന്‍ കൊള്ള. തോക്കുമായെത്തിയ അഞ്ചംഗസംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി 23 കിലോഗ്രാം സ്വര്‍ണ്ണവും പത്ത് ലക്ഷം രൂപയുമാണ് കവര്‍ന്നെടുത്തത്. കവര്‍ന്നെടുത്ത സ്വര്‍ണ്ണത്തിന് ഏകദേശം 12 കോടി രൂപയുടെ മൂല്യമുണ്ട്.
കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ശേഖരിച്ച് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചതായി ഉദയ്പൂര്‍ എസ്.പി പറഞ്ഞു. കൊള്ളയടിച്ച സ്വര്‍ണ്ണവും പണവുമായി അക്രമികള്‍ ബൈക്കുകളിലാണ് രക്ഷപ്പെട്ടത്.
ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. അക്രമികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.