Home News ശക്തമായ നീരൊഴുക്ക്; ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു, ജാഗ്രതാനിര്‍ദ്ദേശം

ശക്തമായ നീരൊഴുക്ക്; ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു, ജാഗ്രതാനിര്‍ദ്ദേശം

0
ശക്തമായ നീരൊഴുക്ക്; ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു, ജാഗ്രതാനിര്‍ദ്ദേശം

കൊച്ചി: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് വീണ്ടും തുറന്നു. വൈകിട്ട് നാല് മണിക്കാണ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 50 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യൂമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. പുഴ മുറിച്ചു കടക്കുന്നതും മീന്‍ പിടിയ്ക്കുന്നതും പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിയ്ക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here