ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. വിശാലമായ നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ ഇടപെടല്‍ എത്രത്തോളം ആകാം എന്നതില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് പൂര്‍ണ്ണ അധികാരം വോട്ടര്‍മാര്‍ക്കാണെന്നും പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടര്‍മാരാണെന്നും അത് നിഷേധിക്കാനാവില്ലെന്നും കോടതി നീരീക്ഷിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.