Home News കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വീണ്ടും ഇ.ഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വീണ്ടും ഇ.ഡി റെയ്ഡ്

0
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വീണ്ടും ഇ.ഡി റെയ്ഡ്

തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ബാങ്കിന്റെ ഹെഡ് ഓഫീസിലാണ് ഇന്ന് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്.

രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡില്‍ ബാങ്കിലെ സെക്രട്ടറിയുടെ ഓഫീസ് ഇ.ഡി.അധികൃതര്‍ സീല്‍ ചെയ്തിരുന്നു. ഇന്ന് ഓഫീസിലെ അലമാരകള്‍ തുറന്ന് രേഖകള്‍ പരിശോധിച്ചു. രാവിലെ അപ്രതീക്ഷിതമായി എത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങുകയായിരുന്നു. സി.ആര്‍.പി.എഫ് സുരക്ഷ ഇല്ലാതെയായിരുന്നു ഇത്തവണ ഉദ്യോഗസ്ഥ സംഘം റെയ്ഡിനെത്തിയത്. സെക്രട്ടറിയുടെ ഓഫീസിന് പുറമേ സീല്‍ ചെയ്ത മറ്റ് ഓഫീസ് മുറികളും ഇ.ഡി സംഘം പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here