Home News കൊച്ചി ഫ്‌ലാറ്റ് കൊലപാതകം: കണ്ടെടുത്ത ലഹരിമരുന്നുകള്‍ സജീവ് കൃഷ്ണയുടേതെന്ന് പൊലീസ്

കൊച്ചി ഫ്‌ലാറ്റ് കൊലപാതകം: കണ്ടെടുത്ത ലഹരിമരുന്നുകള്‍ സജീവ് കൃഷ്ണയുടേതെന്ന് പൊലീസ്

0
കൊച്ചി ഫ്‌ലാറ്റ് കൊലപാതകം: കണ്ടെടുത്ത ലഹരിമരുന്നുകള്‍ സജീവ് കൃഷ്ണയുടേതെന്ന് പൊലീസ്

കൊച്ചി: കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ അര്‍ഷാദിന്റെ കൈയില്‍ നിന്നും പിടികൂടിയ ലഹരിവസ്തുക്കള്‍ കൊല്ലപ്പെട്ട സജീവ് കൃഷ്ണ കൈവശം വെച്ചിരുന്നതാണെന്ന് പൊലീസ്. സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം സംസ്ഥാനം കടക്കാന്‍ ശ്രമിച്ച അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നാണ് സുഹൃത്ത് കെ.അശ്വന്തുമൊത്ത് കാസര്‍കോട് പൊലീസ് പിടികൂടിയത്.

ഇയാളില്‍ നിന്ന് ഒന്നര കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എയും 104 ഗ്രാം ഹഷീഷുമായിട്ടാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ ലഹരിവസ്തുക്കള്‍ സജീവിന്റേതാണെന്നാണ് അര്‍ഷാദ് പറഞ്ഞിരുന്നത്. നേരത്തെ ലഹരിമരുന്ന് വാങ്ങാന്‍ കടംകൊടുത്ത പണത്തിന് പകരമെന്ന നിലയിലാണ് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ലഹരിമരുന്നുകള്‍ കൈയിലെടുത്തതെന്നാണ് പൊലീസ് കരുതുന്നത്.

കാസര്‍കോഡ് റിമാന്‍ഡില്‍ കഴിയുന്ന അര്‍ഷാദിന്റെ സുഹൃത്ത് അശ്വന്തിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി കാസര്‍കോട് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here