Home News മഴ തുടരും; അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ തുടരും; അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
മഴ തുടരും; അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ യെല്ലാ അലേര്‍ട്ട് പുറപ്പെടുവിച്ച കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 23-ാം തീയതി കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജീല്ലകളിലും 24-ാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും 25-ാം തീയതി കോട്ടയത്തും ഇടുക്കിയിലും 26-ാം തീയതി ഇടുക്കിയില്‍ മാത്രവും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും മുന്നറിയിപ്പ് നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ ഇന്ന് മല്‍സ്യബന്ധനത്തിനു തടസമില്ല. എന്നാല്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here