
ന്യൂഡെല്‍ഹി: ബി.ജെ.പിയിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടി പാര്‍ലമെന്റി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. നിലവിലെ മുതിര്‍ന്ന അംഗങ്ങളായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് എന്നിവരെ ഒഴിവാക്കി പകരം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, രാജ്നാഥ് സിങ്, ബി.എസ്. യെദിയൂരപ്പ, സര്‍ബാനന്ദ സോനോവാള്‍, കെ.ലക്ഷ്മണ്, ഇഖ്ബാല്‍ സിങ് ലാല്‍പുര, സുധ യാദവ്, സത്യനാരായണ്‍ ജതിയ, ബി.എല്‍. സന്തോഷ് എന്നിവരാണ് പുതുക്കിയ പാര്‍ലമെന്ററി ബോര്‍ഡിലുള്ളതെന്ന് ജെ.പി.നഡ്ഡ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഭൂപേന്ദ്രയാദവ്, ഒ.എം. മാഥൂര്‍ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.