ന്യൂഡെല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത മാസം എട്ടാം തീയതിയിലേക്ക് മാറ്റിവെച്ചു.
ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അന്ന് പരിഗണിക്കും. വിശദമായി വാദം കേള്‍ക്കേണ്ട കേസാണ് ഇതെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.