Home National കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം

കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം

0
കശ്മീരില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് ജവാന്‍മാര്‍ മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്( ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ കശ്മീരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസില്‍ 37 ഐടിബിപി ജവാന്മാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസ് സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചന്ദന്‍വാരിയില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷ ഒരുക്കാന്‍ നിയോഗിക്കപ്പെട്ട ജവാന്മാര്‍ തിരികെ മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്. വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here