Home News ടികെസി വടുതല ജന്മശതാബ്ദി പുരസ്കാരം; നാമമനിർദ്ദേശം ക്ഷണിച്ചു

ടികെസി വടുതല ജന്മശതാബ്ദി പുരസ്കാരം; നാമമനിർദ്ദേശം ക്ഷണിച്ചു

0
ടികെസി വടുതല ജന്മശതാബ്ദി പുരസ്കാരം; നാമമനിർദ്ദേശം ക്ഷണിച്ചു

കൊച്ചി: ടികെസി വടുതലയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ജന്മശതാബ്ദി പുരസ്കാരം നൽകി ആദരിക്കും.
ടി.കെ.സി വ്യാപരിച്ച മേഖലകളിലെ സവിശേഷ സംഭാവനകൾക്കാണ് ജന്മശതാബ്ദി ആഘോഷസമിതി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ നൽകുന്നത്. ടി.കെ.സി.യുടെ അനുസ്മരണ ദിനമായ ജൂലൈ ഒന്നിന് പുരസ്ക്കാരങ്ങൾ സമ്മാനിക്കും.

പുരസ്കാരത്തിന് അനുയോജ്യരായവരെ
ഏപ്രിൽ 25ന് മുൻപ് നാമമനിർദ്ദേശം ചെയ്യാവുന്നതാണ്. പാർലമെൻ്റേറിയൻ, കഥാകൃത്ത്, നോവലിസ്റ്റ്, കവി, മാധ്യമ പ്രവർത്തകൻ, കഥാപ്രസംഗകൻ, തനത് കലാകാരൻ, സാമൂഹിക പ്രവർത്തകൻ എന്നിവർക്കാണ് പുരസ്കാരം.

അപേക്ഷിക്കുന്നവരും നാമനിർദ്ദേശം ചെയ്യുന്നവരും ലഘു ജീവിതരേഖയോടൊപ്പം ഈ മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്ന വിവരങ്ങളും കൃതികളും ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകളും നാമനിർദ്ദേശങ്ങളും 2022 ഏപ്രിൽ 25നകം ജനറൽ കൺവീനർ, ടി.കെ.സി. വടുതല ജന്മശതാബ്ദി ആഘോഷസമിതി, .( പ്രണത ബുക്സ് ), മോണിങ്സ്റ്റാർ ബിൽഡിങ്, കച്ചേരിപ്പടി, കൊച്ചി – 18 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here