കൊല്ലം: കൊട്ടാരക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെയ്പ്പുണ്ടായി. എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെയ്പ്പിനിടെ അഭിഭാഷകനായ പുലമണ്‍ സ്വദേശി മുകേഷിന് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുകേഷിന്റെ സുഹൃത്ത് പ്രൈം ബേബി അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ മുതല്‍ അയല്‍വാസികളായ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു ഇന്നലെ വൈകിട്ടോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെയാണ് പ്രൈം അഭിഭാഷകന് നേരെ വെടിയുതിര്‍ത്തത്.