Home News കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

0

കൊച്ചി: മരട് ന്യൂക്ലിയസ് മാളിന് സമീപം ഗാന്ധി സ്‌ക്വയറില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. ഒഡീഷ സ്വദേശികളായ സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

പഴയ വീട് പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here