Home News അമേരിക്കയില്‍ സ്‌കൂളിന് നേരെ വെടിവെയ്പ്പ്; അക്രമിയടക്കം മൂന്ന് പേര്‍ മരിച്ചു

അമേരിക്കയില്‍ സ്‌കൂളിന് നേരെ വെടിവെയ്പ്പ്; അക്രമിയടക്കം മൂന്ന് പേര്‍ മരിച്ചു

0

വാഷിങ്ടണ്‍: അമേരിക്കയിലെ മിസൗറിയില്‍ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ അക്രമിയടക്കം മൂന്ന് പേര്‍ മരിച്ചു. സെന്റ് ലൂയിസിലെ ഹെസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. ഒരു സ്ത്രീയും സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമാണ് അക്രമിയുടെ വെടിവെയ്പ്പില്‍ മരിച്ചത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സെന്റ് ലൂയിസിലെ സെന്‍ട്രല്‍ വിഷ്വല്‍ ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സ് ഹൈസ്‌കൂളിലാണ് ആക്രമണമുണ്ടായത്. വെടിവെയ്പ്പിന്റെ ശബ്ദം ഉയര്‍ന്നുകേട്ടതോടെ ഭയന്നുവിറച്ച വിദ്യാര്‍ത്ഥികള്‍ ജീവന്‍ രക്ഷിക്കാന്‍ സ്‌കൂളില്‍ നാല് പാടും ചിതറിയോടുകയായിരുന്നു.

അതേസമയം പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അക്രമിക്ക് 20 വയസ്സ് പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here