Home News ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്; മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ വെല്ലുവിളി

ശ്രീരാമകൃഷ്ണന്റെ സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്; മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ വെല്ലുവിളി

0

തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്‍ ഇന്ന് പോസ്റ്റ് ചെയ്ത സമൂഹമാധ്യമക്കുറിപ്പിന് മറുപടിയെന്നോണം അദ്ദേഹത്തിന്റെ സ്വകാര്യചിത്രങ്ങള്‍ സ്വപ്‌ന സ്വന്തം പേജില്‍ പോസ്റ്റ് ചെയ്താണ് വെല്ലുവിളിനടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ കണ്ടിട്ടും ഒന്നും ഓര്‍മ്മയില്ലെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്കൂ എന്നാണ് സ്വപ്‌നയുടെ കുറിപ്പിലുള്ളത്.

സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ പോസ്റ്റ്. ശ്രീരാമകൃഷ്ണനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രങ്ങളെന്നും ഒന്നും ഓര്‍ക്കുന്നില്ലെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കുമ്പോള്‍ ബാക്കി തെളിവുകള്‍ കൂടി കോടതി മുമ്പാകെ ഹാജരാക്കാമെന്നും സ്വപ്‌ന പറയുന്നു.

ഒറ്റയ്ക്ക് ഔദ്യോഗിക വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവിടെ വെച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള സ്വപ്‌നയുടെ നിരവധി ആരോപണങ്ങള്‍ ശ്രീരാമകൃഷ്ണന്‍ നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീരാമകൃഷ്ണന്റെ ഒന്നിലധികം സ്വകാര്യ ചിത്രങ്ങള്‍ സ്വപ്‌ന പങ്കുവെച്ചത്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കെ സ്വപ്‌നയും സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തും ഒരുമിച്ച് ഓഫീസില്‍ നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here