Home News അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും

0

കൊച്ചി: അധ്യാപികയുടെ പീഡനപരാതിയില്‍ ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. എം.എല്‍.എയ്‌ക്കെതിരെ ബലാല്‍സംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും എം.എല്‍.എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കാനാണ് പൊലീസ് തീരുമാനം. തെളിവുശേഖരണത്തിനായി എല്‍ദോസിനെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ഹര്‍ജിയില്‍ ആവശ്യപ്പെടും.

കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൊച്ചിയിലെത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് കേസില്‍ കര്‍ശന ഉപാധികളോടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here