Home Featured വിസിയായി നിയമിച്ചത് ഗവര്‍ണര്‍; മറുപടി നല്‍കേണ്ടത് അദ്ദേഹമെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രന്‍

വിസിയായി നിയമിച്ചത് ഗവര്‍ണര്‍; മറുപടി നല്‍കേണ്ടത് അദ്ദേഹമെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രന്‍

0
വിസിയായി നിയമിച്ചത് ഗവര്‍ണര്‍; മറുപടി നല്‍കേണ്ടത് അദ്ദേഹമെന്ന് ഡോ.ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂര്‍: വൈസ് ചാന്‍സലറായി തന്നെ നിയമിച്ചത് ഗവര്‍ണറാണെന്നും അതില്‍ പാകപ്പിഴയുണ്ടെങ്കില്‍ മറുപടി നല്‍കേണ്ടത് ഗവര്‍ണര്‍ തന്നെയാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. രാജിവെയ്ക്കാതിരുന്നതിന് ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് വൈകാതെ മറുപടി നല്‍കും. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് ദോഷം ചെയ്യുമെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കാന്‍ നവംബര്‍ മൂന്ന് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ മറുപടി നല്‍കും. തന്റെ നിയമനം താന്‍ പറഞ്ഞിട്ടല്ലെന്നും പാനലില്‍ തന്റെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വിവരം അറിയില്ലായിരുന്നുവെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. എന്തുകൊണ്ട് തന്നെ നിയമിച്ചു എന്നതില്‍ മറുപടി പറയേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്.

നിരന്തരം ക്രിമിനല്‍ എന്ന് വിളിച്ചാല്‍ കുറേപ്പേരെങ്കിലും വിശ്വസിക്കുമല്ലോ എന്ന് കരുതിയാണ് ഗവര്‍ണര്‍ തന്നെ പലവട്ടം അങ്ങനെ വിളിക്കുന്നതെന്ന് കരുതുന്നു. ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വ്വകലാശാല നിയോഗിച്ച സമിതി നല്‍കിയത് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. തങ്ങള്‍ സുരക്ഷാ വിദഗ്ധരല്ലെന്ന് അതില്‍ പറഞ്ഞിരുന്നതായും വിസി സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here