Home News ബസ് കാത്തുനിന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; മലപ്പുറത്ത് പൊലീസുകാരന്‍ സസ്‌പെന്‍ഷന്‍

ബസ് കാത്തുനിന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; മലപ്പുറത്ത് പൊലീസുകാരന്‍ സസ്‌പെന്‍ഷന്‍

0

മലപ്പുറം: കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എടവണ്ണ സ്റ്റേഷനിലെ ഡ്രൈവറായ അബ്ദുല്‍ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു.

ഒക്ടോബര്‍ 13-നാണ് ബസ് കാത്ത് നിന്ന വിദ്യാര്‍ത്ഥിയെ മഫ്തിയിലെത്തിയ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കുഴിമണ്ണ ജിഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മൊറയൂര്‍ ചാത്തന്‍പടി ഉണ്ണിപ്പിലാക്കല്‍ മുഹമ്മദ് അന്‍ഷിദിനാണ് മര്‍ദ്ദനമേറ്റത്. അക്രമത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള അന്‍ഷിദിനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.

സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here