
തിരുവനന്തപുരം: വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം, വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. നാളെ രാവിലെയോടെ ഇത് അതിതീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
പിന്നീട് വടക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഒക്ടോബര്‍ 24-ാം തീയതി രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഒക്ടോബര്‍ 25 രാവിലെയോടെ ബംഗ്ലാദേശ് തീരത്ത് ടിങ്കൊണ ദ്വീപിനും സാന്‍ഡ് വൈപിനുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.