Home News ഷെഹാന്‍ കരുണതിലകയ്ക്ക് 2022-ലെ ബുക്കര്‍ പുരസ്‌കാരം

ഷെഹാന്‍ കരുണതിലകയ്ക്ക് 2022-ലെ ബുക്കര്‍ പുരസ്‌കാരം

0

ലണ്ടന്‍: 2022-ലെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണിത്.

50,000 പൗണ്ടാണ് പുരസ്‌കാര തുകയായി ലഭിക്കുക. തിങ്കളാഴ്ച രാത്രി ലണ്ടനില്‍ നടന്ന ചടങ്ങില്‍ ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയില്‍ നിന്നും ഷെഹാന്‍ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി.

47-കാരനായ ഷെഹാന്‍ കരുണതിലകയുടെ രണ്ടാമത്തെ നോവലാണ് ബുക്കര്‍ പുരസ്‌കാരത്തിനര്‍ഹമായ ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ. 2010-ല്‍ പുറത്തിറങ്ങിയ ചൈനമാന്‍: ദി ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യുവാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍. യു.കെയിലും അയര്‍ലണ്ടിലും പ്രസിദ്ധീകരിക്കുന്ന കൃതികള്‍ക്കാണ് ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here