Home Featured പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ കാണാതായി; പുനരന്വേഷണം നടത്തും

പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ കാണാതായി; പുനരന്വേഷണം നടത്തും

0
പത്തനംതിട്ടയില്‍ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെ കാണാതായി; പുനരന്വേഷണം നടത്തും

പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ തിരോധാന കേസുകളില്‍ പൊലീസ് പുനരന്വേഷണം നടത്തും. പത്തനംതിട്ടയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12 സ്ത്രീകളെയാണ് കാണാതായത്. എല്ലാ കേസുകളും വീണ്ടും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകള്‍ ആറന്‍മുള പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണുള്ളത്.

അഞ്ച് വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ നിന്ന് കാണാതായത് 14 പേരാണ്. ഇവരുടെ തിരോധാനക്കേസുകളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ എട്ട് വര്‍ഷം മുമ്പ് നെല്ലിക്കാലാ സ്വദേശി സരോജിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ദേഹമാസകലം മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് പന്തളം ഉള്ളന്നൂരില്‍ സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലാകെ 46 മുറിവുകളുണ്ടായിരുന്നു. ഒരു കൈ അറ്റ അവസ്ഥയിലുമായിരുന്നു. കേസന്വേഷിച്ച പൊലീസിന് ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നാണ് സരോജിനിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. നരബലിക്കേസുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here