Home National ടിപ്പു എക്‌സ്പ്രസ് ഇനി മുതല്‍ വോഡയാര്‍ എക്‌സ്പ്രസ്; പേരില്‍ മാറ്റം വരുത്തി റെയില്‍വേ ബോര്‍ഡ്

ടിപ്പു എക്‌സ്പ്രസ് ഇനി മുതല്‍ വോഡയാര്‍ എക്‌സ്പ്രസ്; പേരില്‍ മാറ്റം വരുത്തി റെയില്‍വേ ബോര്‍ഡ്

0
ടിപ്പു എക്‌സ്പ്രസ് ഇനി മുതല്‍ വോഡയാര്‍ എക്‌സ്പ്രസ്; പേരില്‍ മാറ്റം വരുത്തി റെയില്‍വേ ബോര്‍ഡ്

ബെംഗലൂരു: ബെംഗലൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വോഡയാര്‍ എക്‌സ്പ്രസ് എന്ന് മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി. തല്‍ഗുപ്പ- മൈസൂരു എക്‌സ്പ്രസിന്റെ പേര് കുവെംപു എക്‌സ്പ്രസ് എന്നും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഒരു പ്രശസ്ത കവിയാണ് കുവെംപു.

മൈസൂരുവിലെ ബിജെപി എം.പി പ്രതാപസിംഹ ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ജൂലൈയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കിയിരുന്നു. വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് പേര് മാറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെ ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് ട്രെയിന് ടിപ്പു എക്‌സ്പ്രസ് എന്ന പേര് നല്‍കിയിരുന്നത്.

മൈസൂരു-ബെംഗലൂരു പാതയില്‍ 1980 മുതല്‍ സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് ടിപ്പു എക്‌സ്പ്രസ്. ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് വണ്ടിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നത്. രാവിലെ 11.30ന് മൈസൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിന് ബെംഗലൂരുവിലെത്തും. തുടര്‍ന്ന് ബെംഗലൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 3.15ന് പുറപ്പെട്ട് വൈകിട്ട് 5.45ന് മൈസൂരുവില്‍ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here