Home Entertainment ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

0
ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ അരുണ്‍ ബാലി (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സ്വാഭിമാന്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അരുണ്‍ ബാലി ശ്രദ്ധേയനായത്.

പ്രതിരോധശേഷി ഇല്ലാതാകുന്ന മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഈ വര്‍ഷമാദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അരുണ്‍ ബാലിയുടെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ 4.30-ഓടെയായിരുന്നു മരണം. മകന്‍ അങ്കുഷാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അമ്മാവനായി ദൂസ്ര കേവലിലൂടെയാണ് അരുണ്‍ ബാലി അഭിനയരംഗത്തെത്തുന്നത്. ചാണക്യ, ദേസ് മേ നിക്കല്ല ഹോഗാ ചന്ദ് തുടങ്ങി നിരവധി ശ്രദ്ധേയ ടിവി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.

സത്യ, ഹേ റാം, ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്‌സ്, റെഡി, ബര്‍ഫി, കേദാര്‍നാഥ്, ലാല്‍ സിങ് ഛദ്ദ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തിയ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗുഡ്‌ബൈ ആണ് അരുണ്‍ ബാലി ഒടുവില്‍ അഭിനയിച്ച ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here