
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജയകുമാര്‍ (56), ഭാര്യ ലിനി (48) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന സംശയമുണ്ട്. പാചകവാതക സിലിണ്ടര്‍ അടുക്കളയില്‍ നിന്നും മുറിയിലേക്ക് മാറ്റി തീ കത്തിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. എന്‍.ഐ.ടിയില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാര്‍. 13 വയസുള്ള മകനെ പരിക്കുകളോടെ കെ.എം.സി.ടി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.