Home News ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

0
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഫ്രൂട്ട്‌സ് കടയില്‍ നിന്ന് പത്ത് കിലോയോളം മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിപിഒ ഷിഹാബ് വി.പിയെയാണ് അന്വേഷണവിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും ഒരിക്കലും ഒരു പൊലീസുകാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പൊലീസ് സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബിന് വേണ്ടി കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 30-ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. കോട്ടയം മെഡിക്കല്‍ കോളെജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത്. സ്‌കൂട്ടര്‍ കടയ്ക്ക് സമീപം നിര്‍ത്തി പെട്ടികളിലുണ്ടായിരുന്ന മാമ്പഴം മോഷ്ടിക്കുകയായിരുന്നു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here