Home News അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

0
അരുണാചല്‍ പ്രദേശില്‍ കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് പതിവ് പരീക്ഷണ പറക്കലിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here