Home News മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; പ്രദേശവാസികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; പ്രദേശവാസികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

0
മൂന്നാറില്‍ വീണ്ടും കടുവയിറങ്ങി; പ്രദേശവാസികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

മൂന്നാറില്‍: രാജമലയ്ക്ക് സമീപം വീണ്ടും കടുവയെ കണ്ടതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം. കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കടുവയെ വീണ്ടും ജനവാസ കേന്ദ്രത്തില്‍ കണ്ടത്. കടുവയുടെ ദൃശ്യങ്ങള്‍ അതുവഴി കടന്നുപോയ വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം നേമക്കാട്ടില്‍ രണ്ട് സംഭവങ്ങളിലായി വീട്ടില്‍ വളര്‍ത്തുന്ന പത്ത് പശുക്കളെ കടുവ കൊന്നിരുന്നു. നേമക്കാടിന് മൂന്ന് കിലോമീറ്റര്‍ പരിധിയിലാണ് വീണ്ടു കടുവയെ കണ്ടത്തിയത്.

കടുവയെ പിടികൂടാന്‍ വനംവകുപ്പ് ഊര്‍ജ്ജിതശ്രമം തുടരുകയാണ്. നാല് കൂടുകള്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.കടുവയെ കണ്ടെത്തുന്നതിനായി ഡ്രോണുകള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ വനംവകുപ്പ് എത്തിച്ചിട്ടുണ്ട്.

ഇരവികുളം നാഷണല്‍ പാര്‍ക്കിന് മുന്നിലെ റോഡ് കഴിഞ്ഞദിവസം തോട്ടം തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here