തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരെ നല്‍കുന്ന പ്രതിരോധ കുത്തിവെയ്പ്പിന് ഗുണനിലവാരം ഉറപ്പുവരുത്തി ആരോഗ്യവകുപ്പ്. പേവിഷത്തിനെതിരെ നല്‍കുന്ന ഇമ്മ്യൂണോഗ്ലോബുലിന് ഗുണനിലവാരമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു.
കേന്ദ്ര ലബോറട്ടറിയിലാണ് മരുന്ന് പരിശോധിച്ചത്. പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിനെടുത്തിട്ടും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുയര്‍ന്നത്. ഇതേത്തുടര്‍ന്ന് മരുന്നിന്റെ സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു.
വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യവകുപ്പിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗുണനിലവാര പരിശോധന നടത്തിയത്.