Home News തേവരയില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

തേവരയില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

0
തേവരയില്‍ ഫ്‌ലാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

കൊച്ചി: തേവരയില്‍ ഫ്‌ലാറ്റില്‍ നിന്നു വീണ് വിദ്യാര്‍ത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥന്‍ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്‌ലാറ്റിലാണ് അപകടമുണ്ടായത്.

ഫ്‌ലാറ്റില്‍നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നു വിവരം പൊലീസില്‍ അറിയിച്ചു.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തേവര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here