Home News പൂച്ച കടിച്ചതിന് കുത്തിവെയ്‌പ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ തെരുവുനായ കടിച്ചു

പൂച്ച കടിച്ചതിന് കുത്തിവെയ്‌പ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ തെരുവുനായ കടിച്ചു

0
പൂച്ച കടിച്ചതിന് കുത്തിവെയ്‌പ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയില്‍ തെരുവുനായ കടിച്ചു

തിരുവനന്തപുരം: പൂച്ച കടിച്ചതിനെത്തുടര്‍ന്ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കുത്തിവെയ്പ്പ് എടുക്കാനെത്തിയ യുവതിയെ ആശുപത്രിയ്ക്കുള്ളില്‍ വെച്ച് തെരുവുനായ കടിച്ചു. തിരുവനന്തപുരം കൊട്ടുകാല്‍ സ്വദേശി അപര്‍ണ(31)യെയാണ് തെരുവുനായ കടിച്ചത്. വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം.

വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ച കടിച്ചതിന് രണ്ടാമത്തെ ഡോസ് കുത്തിവെയ്പ്പ് എടുക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു നായ അപര്‍ണയുടെ കാലില്‍ കടിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആശുപത്രി ഗ്രില്ലിനുള്ളില്‍ കിടന്നിരുന്ന നായയാണ് അപര്‍ണയെ കടിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here