
തിരുവനന്തപുരം: നെയ്യാറില്‍ കുളിയ്ക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അരുമാനൂര്‍ എം.വി.ആര്‍.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വിന്‍ രാജ്, ജോസ്‌വിന്‍ എന്നിവരാണ് കടവില്‍ കുളിയ്ക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
സ്‌കൂള്‍ യുവജനോത്സവത്തിന് പോയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മാവിളക്കടവില്‍ കുളിയ്ക്കാനെത്തിയതായിരുന്നു ഇവര്‍. കുളിയ്ക്കുന്നതിനിടെ പുഴയിലെ അടിയൊഴുക്കില്‍ പെട്ടുപോവുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെ കരയില്‍ എത്തിച്ചത്. പക്ഷെ, അപ്പോഴേക്കും കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കുട്ടികളുടെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.