
ആലപ്പുഴ: കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍ അപകടം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
ഫാക്ടറിയിലെ തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിയ്ക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടുകിടക്കുന്നതാണ് ഫാക്ടറി. തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു.