Home News മാളില്‍ യുവനടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം: പൊലീസ് അന്വേഷണം ആരംഭിച്ചു

മാളില്‍ യുവനടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം: പൊലീസ് അന്വേഷണം ആരംഭിച്ചു

0
മാളില്‍ യുവനടിമാര്‍ക്ക് നേരെ നടന്ന ലൈംഗികാതിക്രമം: പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ഹൈലൈറ്റ് മാളില്‍ സിനിമയുടെ പ്രമോഷന്‍ കഴിഞ്ഞ് മടങ്ങിയ യുവനടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം. സമൂഹമാധ്യത്തിലൂടെ നടിമാര്‍ തന്നെയാണ് മോശം അനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്. അതിലൊരാള്‍ തിരക്കിനിടെ തനിക്ക് നേരെ നടന്ന അതിക്രമത്തിന് യുവാവിന്റെ മുഖത്തടിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്നലെ രാത്രി 9.30ന് ശേഷമായിരുന്നു സംഭവം. സാറ്റര്‍ഡേ നൈറ്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് യുവനടിമാരും സഹപ്രവര്‍ത്തകരും ഹൈലൈറ്റ് മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിയ്ക്കുകയായിരുന്നു. സംഭവം ഉണ്ടായപ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും നടി പിന്നീട് സമൂഹമാധ്യമക്കുറിപ്പിലൂടെ പങ്കുവെച്ചു.

അതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റൊരു നടിയ്ക്കും സമാനമായ അനുഭവമുണ്ടായി. ഇതിനെതിരെ നടി പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാള്‍ക്കെതിരെ മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

അതേസമയം നടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ പരാതി ലഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടമായി നടിമാരുടെ മൊഴി രേഖപ്പെടുത്തും. അതിക്രമം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here