Home News ബേപ്പൂരില്‍ നിന്നും പോയ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

ബേപ്പൂരില്‍ നിന്നും പോയ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

0
ബേപ്പൂരില്‍ നിന്നും പോയ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചു; നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ചരക്കുകപ്പലിടിച്ച് നാല് തൊഴിലാളികള്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 5.50ന് കൊച്ചിക്ക് പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടമുണ്ടായത്.

17-ാം തീയതി വൈകിട്ട് മീന്‍ പിടിക്കാന്‍ പോയ ബേപ്പൂര്‍ സ്വദേശി അലി അക്ബറിന്റെ അല്‍ നസീം ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. കപ്പലില്‍ 13 തൊഴിലാളികളുണ്ടായിരുന്നു. ഇതില്‍ 11 പേര്‍ ബംഗാള്‍ സ്വദേശികളും രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.

മലേഷ്യന്‍ ചരക്കുകപ്പലായ ഗ്ലോബല്‍ പീക്കാണ് ഇടിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇടിച്ചതിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോയെന്ന് കോസ്റ്റല്‍ പൊലീസ് പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here