Home News നായ കടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നു

നായ കടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നു

0
നായ കടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നു

തിരുവനന്തപുരം: വീട്ടില്‍ വളര്‍ത്തുന്ന നായ ഒരു മാസം മുന്‍പ് കടിച്ച യുവതി കുഴഞ്ഞു വീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും -സതീഭായിയുടെയും മകള്‍ അഭിജ (21) ആണ് മരിച്ചത്. പേവിഷബാധയ്‌ക്കെതിരെയുള്ള മൂന്ന് ഡോസ് ഇന്‍ജക്ഷനും എടുത്തിരുന്നു. അവസാന ഡോസ് എടുത്തത് ഓഗസ്റ്റ് 17-ന് മെഡിക്കല്‍ കോളജില്‍നിന്നാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേ മരണകാരണം വ്യക്തമാകൂ.

അഭിജയെ ഒന്നരമാസം മുന്‍പാണ് വീട്ടിലെ നായ കടിച്ചത്. പേവിഷബാധയ്‌ക്കെതിരായ ഇന്‍ജക്ഷനുകളെല്ലാം എടുത്തിരുന്നു. ഇന്നലെ രാവിലെ തല പെരുക്കുന്നതായി അമ്മയോട് പറഞ്ഞിരുന്നു. പുറത്തുപോയ അമ്മ തിരികെ വന്നപ്പോള്‍ ബോധംപോയ അവസ്ഥയിലായിരുന്നു അഭിജ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അവിവാഹിതയാണ്. അനൂജയാണ് ഏക സഹോദരി.

LEAVE A REPLY

Please enter your comment!
Please enter your name here