Home Featured മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മദാലി അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മദാലി അന്തരിച്ചു

0
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മദാലി അന്തരിച്ചു

ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ആലുവ എം.എല്‍.എയുമായിരുന്ന കെ. മുഹമ്മദാലി (76) അന്തരിച്ചു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ ഞര്‍ളക്കാടന്‍ കൊച്ചുണ്ണിയുടെ മകനായിരുന്നു.

ആലുവയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീര്‍ഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരെ കെ. മുഹമ്മദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്ന കെ. മുഹമ്മദാലി അതിനാല്‍ തന്നെ ഷെല്‍നയെ പിന്തുണക്കുകയായിരുന്നു. എങ്കിലും പാര്‍ട്ടില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here