Home National സഞ്ജയ് റാവുത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

സഞ്ജയ് റാവുത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

0
സഞ്ജയ് റാവുത്തിന്റെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

മുംബൈ: പത്ര ചൗള്‍ ഭൂമി കുംഭകോണകേസില്‍ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. കേസില്‍ ഇ.ഡി സമര്‍പ്പിച്ച ഉപ കുറ്റപത്രവും കോടതി പരിഗണിച്ചു. ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സഞ്ജയ് റാവുത്തിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി സെപ്റ്റംബര്‍ 21-ന് വാദം കേള്‍ക്കും.

കേസില്‍ നേരത്തെ, രണ്ടുതവണ റാവുത്തിന്റെ കസ്റ്റഡി കോടതി നീട്ടിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്ന റാവുത്തിന്റെ വാദത്തെ എതിര്‍ത്ത ഇ.ഡി, പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ അദ്ദേഹത്തിന് പ്രധാനപങ്കുണ്ടെന്നാണ് കോടതിയില്‍ പറഞ്ഞത്. റാവുത്തിന്റെ മുംബൈയിലെ ഭാണ്ഡൂപിലുള്ള വസതിയില്‍ പരിശോധന നടത്തിയ ഇ.ഡി 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here