കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി.സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.
മറ്റു മക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ വെച്ച് നടക്കും.