
തിരുവനന്തപുരം: കുറ്റിയാടി എം.എല്‍.എ ആയിരുന്ന കെ.കെ.ലതികയെ മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസിലെ രണ്ട് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ വാറണ്ട്. 2015 മാര്‍ച്ച് 13-ന് നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. എം.എല്‍.എമാരായിരുന്ന എം.എ.വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് വാറണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എം.എല്‍.എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയില്‍ കലാശിച്ച സമയത്താണ് കുറ്റ്യാടി എം.എല്‍.എ ആയിരുന്ന ലതികയ്ക്ക് മര്‍ദ്ദനമേറ്റത്. ഈ കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇരുവരോടും ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും എത്താത്തതിനെത്തുടര്‍ന്നാണ് നടപടി.
എം.എ വാഹിദ് കഴക്കൂട്ടത്തെയും എ.ടി.ജോര്‍ജ് പാറശ്ശാലയില്‍ നിന്നുമുള്ള എം.എല്‍.എമാരായിരുന്നു. ഇരുവരും സിറ്റിങ്ങ് മണ്ഡലങ്ങളില്‍ നിന്ന് 2021-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തിരുന്നു.