Home News രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി; നാല് പേരെ തിരിച്ചറിഞ്ഞു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി; നാല് പേരെ തിരിച്ചറിഞ്ഞു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

0
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി; നാല് പേരെ തിരിച്ചറിഞ്ഞു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി. പോക്കറ്റടി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ വച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

യാത്ര കരമനയിലൂടെ കടന്നുപോവുമ്പോള്‍ രണ്ടു പേരുടെ പോക്കറ്റ് അടിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൂടുതല്‍ പേരുടെ പഴ്‌സും മറ്റും നഷ്ടപ്പെട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി പരിശോധിച്ചത്. തമിഴ്‌നാട്ടില്‍നിന്നുള്ള സംഘം യാത്രയില്‍ കടന്നുകൂടിയതായാണ് പൊലീസ് കണ്ടെത്തിയത്.

വൈകിട്ട് നഗരത്തില്‍ ഓണം ഘോഷയാത്ര നടക്കാനിരിക്കെ, അതിനു മുമ്പായി പോക്കറ്റടി സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here