
തൊടുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോതമംഗലം വാളറ കുളമാങ്കുഴി സ്വദേശി സജി(45) ആണ് മരിച്ചത്.
നേര്യമംഗലം ചാക്കോച്ചി വളവില്‍ വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് തലകീഴായി മറിയുകയായിരുന്നു. എറണാകുളത്ത് നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.