Home Featured എ.എന്‍. ഷംസീര്‍ പുതിയ നിയമസഭാ സ്പീക്കര്‍; ലഭിച്ചത് 96 വോട്ട്, അന്‍വര്‍ സാദത്തിന് 40 വോട്ട്

എ.എന്‍. ഷംസീര്‍ പുതിയ നിയമസഭാ സ്പീക്കര്‍; ലഭിച്ചത് 96 വോട്ട്, അന്‍വര്‍ സാദത്തിന് 40 വോട്ട്

0
എ.എന്‍. ഷംസീര്‍ പുതിയ നിയമസഭാ സ്പീക്കര്‍; ലഭിച്ചത് 96 വോട്ട്, അന്‍വര്‍ സാദത്തിന് 40 വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍. ഷംസീറിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ 96 വോട്ട് ഷംസീറിനും എതിര്‍ സ്ഥാനാര്‍ത്ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. തലശ്ശേരി എം.എല്‍.എയായ ഷംസീര്‍ കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എന്‍.ഷംസീറിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അഭിനന്ദിച്ചു. പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയും പരിജ്ഞാനവും ഉള്ള വ്യക്തിയാണ് ഷംസീറെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഷംസീര്‍ ചരിത്രത്തിലേക്കാണ് കടന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നതായി വി.ഡി സതീശന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എം.ബി.രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here