Home News ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഹ്വാനം; വിഴിഞ്ഞം സമരത്തിന് കെ.സി.ബി.സിയുടെ പിന്തുണ

ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഹ്വാനം; വിഴിഞ്ഞം സമരത്തിന് കെ.സി.ബി.സിയുടെ പിന്തുണ

0
ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഹ്വാനം; വിഴിഞ്ഞം സമരത്തിന് കെ.സി.ബി.സിയുടെ പിന്തുണ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് കെ.സി.ബി.സിയുടെ പിന്തുണ. സെപ്റ്റംബര്‍ 14-ന് മൂലമ്പള്ളിയില്‍നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് രൂപതകളോട് കെ.സി.ബി.സി അദ്ധ്യക്ഷനും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. 18-ാം തീയതി ബഹുജന മാര്‍ച്ച് വിഴിഞ്ഞത്തെത്തും.

അതേസമയം വിഴിഞ്ഞം തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് ഇരുപത്താറാം ദിവസത്തിലെത്തി. വൈദികരടക്കം ആറുപേരാണ് ഉപവാസമിരിക്കുന്നത്. തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇന്ന് മനുഷ്യചങ്ങല സംഘടിപ്പിക്കുന്നുണ്ട്. കൊച്ചി ആലപ്പുഴ രൂപതകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വൈകിട്ട് 4ന് ചെല്ലാനം മുതല്‍ ബീച്ച് റോഡ് തിരുമുഖ തീര്‍ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യചങ്ങല തീര്‍ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here