Home Featured മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; എട്ട് പേര്‍ക്കായി തിരച്ചില്‍

മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; എട്ട് പേര്‍ക്കായി തിരച്ചില്‍

0
മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; എട്ട് പേര്‍ക്കായി തിരച്ചില്‍

തിരുവനന്തപുരം: പെരുമാതുറ മുതലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. 25 പേരായിരുന്നു മറിഞ്ഞ ബോട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം. എട്ട് പേരെ ഇനിയും രക്ഷിക്കാനുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷം അഞ്ചുതെങ്ങില്‍ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ വലിയ തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരയില്‍പ്പെട്ട് ബോട്ട് പൂര്‍ണമായി മറിഞ്ഞു. അഞ്ച് തെങ്ങ് ഹാര്‍ബറില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായതായി ആരോപിച്ച് നാട്ടുകാര്‍ പൊലീസിന് നേരെ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here