Home News തെരുവ് നായയുടെ കടിയേറ്റ 12 വയസ്സുകാരിയുടെ നില ഗുരുതരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ്

തെരുവ് നായയുടെ കടിയേറ്റ 12 വയസ്സുകാരിയുടെ നില ഗുരുതരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ്

0
തെരുവ് നായയുടെ  കടിയേറ്റ 12 വയസ്സുകാരിയുടെ നില ഗുരുതരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ്

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ 12 വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളെജിലെ പീഡിയാട്രിക് വിഭാഗം ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടിയുടെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ന്യൂറോ-ശിശുരോഗ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുക. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഓരോ മണിക്കൂറും വിലയിരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ 12 വയസ്സുകാരിക്ക് നേരെ തെരുവ് നായയുടെ ആക്രണം ഉണ്ടായത്. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയ്ക്ക് മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here