Home News തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍

0
തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പേര്‍ പിടികിട്ടാപ്പുള്ളികള്‍

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത് ഗുണ്ടാവേട്ട ശക്തമാക്കി പൊലീസ്. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിലാണ് 107 ഗുണ്ടകള്‍ പിടിയിലായത്.

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ 9 മണി വരെയായിരുന്നു റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. അതില്‍ 13 പേര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്നവരാണെന്നും പൊലീസ് അറിയിച്ചു.

വരും ദിവസങ്ങളിലും സാമൂഹ്യവിരുദ്ധര്‍ ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ചന്തകളിലും ബസ് സ്റ്റാന്‍ഡുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഷാഡോ ടീം ഉള്‍പ്പെടെയുള്ളവരെ പൊലീസ് സേനയെ വിന്യസിക്കുമെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here