Home News ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ നാളെയും തുറന്നുപ്രവര്‍ത്തിക്കും

ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ നാളെയും തുറന്നുപ്രവര്‍ത്തിക്കും

0
ഓണക്കിറ്റ് വിതരണം: റേഷന്‍ കടകള്‍ നാളെയും തുറന്നുപ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും. പകരമുള്ള അവധി 19-ന് നല്‍കും. ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

ഓഗസ്റ്റ് 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ആദ്യ ദിനങ്ങളില്‍ സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിരുന്നു. വിവിധ വിഭാഗങ്ങള്‍ക്കായി പല ദിവസങ്ങളിലായാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here